Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decide Against Accepting

2,000 രൂ​പ​യി​ല​ധി​കം യു​പി​ഐ പേ​യ്‌​മെ​ന്‍റ് വേ​ണ്ടെ​ന്ന് ഹോ​ട്ട​ലു​ട​മ​ക​ൾ

കൊ​ച്ചി: 15 മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്ററ​ന്‍റു​ക​ളി​ലും 2,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ പേ​യ്‌​മെ​ന്‍റു​ക​ള്‍ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്ററ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍.

2,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്കു ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണു തീ​രു​മാ​നം. യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്ക് അ​ധി​ക​ഫീ​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തു ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍​ക്കു സാ​മ്പ​ത്തി​ക​ബാ​ധ്യ​ത കൂ​ട്ടു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജി. ​ജ​യ​പാ​ലും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍. അ​ബ്ദു​ള്‍ റ​സാ​ഖും ചൂ​ണ്ടി​ക്കാ​ട്ടി.

2,000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ള്‍​ക്കു ഫീ​സ് ഈ​ടാ​ക്കാ​നു​ള്ള നീ​ക്കം പി​ന്‍​വ​ലി​ക്കു​ക​യോ, ഫീ​സ് പ​രി​ധി 10,000 രൂ​പ​ക്കു മു​ക​ളി​ലു​ള്ള​വ​യ്ക്കാ​യി ഉ​യ​ര്‍​ത്തു​ക​യോ വേ​ണം.

ഹോ​ട്ട​ല്‍ അ​ട​ക്ക​മു​ള്ള ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യു​ടെ താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നു​മാ​ണ് 15 മു​ത​ല്‍ 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ പേ​യ്‌​മെ​ന്‍റു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up